റഫാലിൽ സംവാദത്തിന് തയാറുണ്ടോ -മോദിയെ വെല്ലുവിളിച്ച് രാഹുൽ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗന ്ധി. റഫാലിൽ 15 മിനിറ്റ് സംവാദത്തിന് പ്രധാനമന്ത്രി തയാറുണ്ടോയെന്ന് രാഹുൽ ചോദിച്ചു.

പ്രധാനമന്ത്രി എന്ത് കൊണ ്ട് പാർലമെന്‍റിനെ അഭിസംബോധന ചെയ്യുന്നില്ല? പ്രതിരോധ മന്ത്രി പാർലമെന്‍റിൽ കളവ് പറയുകയാണ്. എയർ ഫോഴ്സിലെയോ പ്രതിരോധ മന്ത്രാലയത്തിലെയോ മുതിർന്ന ഉദ്യോഗസ്ഥർ റഫാൽ കരാരിൽ ഇടപെട്ടിരുന്നോയെന്ന് പ്രധാനമന്ത്രിയോടും പ്രതിരോധമന്ത്രിയോടും വീണ്ടും ചോദിക്കുകയാണ്. ചോദ്യങ്ങൾക്ക് അതെ, അല്ല ഇവയിലേതെങ്കിലും ഉത്തരം നൽകിയാൽ മതിയെന്നും രാഹുൽ വ്യക്തമാക്കി.

ഹിന്ദുസ്​ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിന് സര്‍ക്കാര്‍ കരാറുകള്‍ നൽകിയതു സംബന്ധിച്ച്​ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച്​ പ്രതിപക്ഷം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു. ഇതിന് പിറകെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. കരാറുകള്‍ യാഥാർഥ്യമാണ്.

എച്ച്​.എ.എല്ലിൽ നിന്ന്​ ഇക്കാര്യത്തിൽ സ്​ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന്​ പറഞ്ഞ മന്ത്രി 2014- 18 കാലഘട്ടത്തിൽ 26,570.80 കോടിയുടെ കരാർ എച്ച്​.എ.എല്ലുമായി ഒപ്പുവെച്ചിട്ടുണ്ടും സഭയെ അറിയിച്ചു​. 73,000 കോടിയോളം രൂപയുടെ പദ്ധതികൾ നേരത്തെ തീരുമാനിച്ചതാണെന്നും മന്ത്രി വ്യക്​തമാക്കി.

Tags:    
News Summary - Rahul Gandhi dares PM to Rafale debate in Lok Sabha-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.